മീനച്ചിൽ പദ്ധതിക്കെതിരെ കേരള കോൺഗ്രസ് ( ജേക്കബ് ) പ്രതിഷേധ സദസ്സ് ശനിയാഴ്ച പിറവത്ത്.
പിറവം : മുവാറ്റുപുഴ യാറിനെ നാശത്തിലേക്ക് എത്തിക്കുന്ന മീനച്ചിൽ പദ്ധതി നടപ്പിലാക്കരുതെന്ന് കേരള കോൺഗ്രസ് (ജേക്കബ് ) പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കിയാൽ മുവാറ്റുപുഴയാറിലെ ശുദ്ധ ജല, ജലസേചന പദ്ധതികൾ എല്ലാം അവതാളത്തിൽ ആകുമെന്ന് യോഗം ചൂണ്ടിക്കാട്ടി.പദ്ധതിക്കെതിരെ 14- ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ജനകീയ പങ്കാളിത്തത്തോടെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. പാർട്ടി ലീഡർ അഡ്വ അനൂപ് എം എൽ എ ജേക്കബ് സദസ്സ് ഉദ്‌ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽ ഇടപ്പലക്കാട്ടി ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി രാജു പാണാലിക്കൽ, ജില്ല പ്രസിഡന്റ് ഇ എം മൈക്കിൾ, പാർട്ടി സംസ്ഥാന സെക്രട്ടറി റെജി ജോർജ്,നേതാക്കന്മാരായ തമ്പി ഇലവുംപറമ്പിൽ, ടി കെ അലക്സാണ്ടർ, ജോഷി കെ പോൾ, രാജു തുരുത്തേൽ, ജോയി പ്ലാത്തോട്ടം, തോമസ് തേക്കുമ്മൂട്ടിൽ, രാധ നാരായണൻ, കുഞ്ഞുമോൻ ഫിലിപ്പ്, ബീനാ ബാബു,ജന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.