മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.
കൂത്താട്ടുകുളം : പൈറ്റക്കുളം കവലയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും രണ്ടര ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.
നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സിബി കൊട്ടാരം സ്വാഗതം പറഞ്ഞ് ചടങ്ങിൽ. നഗരസഭ അംഗങ്ങളായ അഡ്വ. ബോബൻ വർഗീസ്, പി.സി. ഭാസ്കരൻ, ജിജോ ടി ബേബി,ബേബി കീരാന്തടം, മരിയ ഗൊരോത്തി, ലിസി ജോസ്, റ്റി.എസ്.സാറ, മുൻ പഞ്ചായത്ത് അംഗം കെ.എ.ബേബി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ്, മണ്ഡലം പ്രസിഡന്റ് റെജി ജോൺ, ജേക്കബ് മണ്ഡലം പ്രസിഡന്റ് എം.കെ.ചാക്കോച്ചൻ, എം.എ. ഷാജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനേഷ് വൻന്നിലം, ജോർജ് വൻന്നിലം, ജോസ് നംബെലിൽ, എ.ജെ.കാർത്തിക്, ബിനു പനയാരംപിള്ളിയിൽ, ബിനോയി പനയാരംപിള്ളിയിൽ, സാബു അറക്കപ്പറമ്പിൽ, വിൽസൺ അത്താണിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : പൈറ്റക്കുളം കവലയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും രണ്ടര ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ.അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കുന്നു
.