പാമ്പാക്കുട ഗവ. ആശുപത്രി തരം താഴ്ത്തുന്നു – ഐക്യമുന്നണി പ്രതിഷേധം ഇന്ന്.
പിറവം : റവന്യു ബ്ലോക്കിന്റെ ആസ്ഥാനമായ പാമ്പാക്കുടയിലെ നിലവിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഫാമിലി ഹെൽത്ത് സെന്റർ ആയി തരം താഴ്ത്താനുള്ള നീക്കത്തിനെതിരെ ഇന്ന് രാവിലെ 10 .30 -ന് ഐക്യമുന്നണി പാമ്പാക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാമ്പാക്കുട ബ്ലോക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തും. പുതിയ കേന്ദ്ര നിർദ്ദേശ പ്രകാരം ഒരു റവന്യു ബ്ലോക്കിൽ ഒരു ഹെൽത്ത് ബ്ലോക്കേ പാടുള്ളൂ എന്നതിന്റെ മറവിൽ ചില രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ബ്ലോക്ക് ആസ്ഥാനമായ പാമ്പാക്കുടയിൽ നിന്നും രാമമംഗലത്തേക്കു മാറ്റാനുള്ള നീക്കമാണെന്നും , തെറ്റായ ഈ തീരുമാനം പിൻവലിക്കണമെന്ന് ഐക്യ മുന്നണി നേതാക്കളായ എബി എൻ. ഏലിയാസ് , പഞ്ചായത്ത് അംഗങ്ങളായ ഫിലിപ്പ് ഇരട്ടിയാനിക്കൽ , രൂപാ രാജു, ജയന്തി മനോജ് , ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ സാജു ചേന്നംപറമ്പിൽ, ജിജി മണ്ണാത്തിക്കുളം, അഞ്ജന , സ്‌ക്കറിയാ
പൊട്ടാനിക്കൽ എന്നിവർ ആവശ്യപ്പെട്ടു.