ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ ഇന്റർനാഷണൽ ബാസ്ക്കറ്റ്ബോൾ കോർട്ട് ഉദ്‌ഘാടനം ചെയ്തു.
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂളിൽ അന്താരാഷ്ട്ര ബാസ്ക്കറ്റ്ബോൾ മാനദണ്ഡം പാലിച്ച് പുനർ നിർമ്മിച്ച ഇന്റർനാഷണൽ ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ഫാ. കുര്യാക്കോസ് പോത്താറയിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ, ജോജു ജോസഫ്, ക്ലിന്റ് ജോണി, സുനിൽ ഇടപ്പാലക്കുന്നേൽ, സിജോ പുല്ലമ്പ്രയിൽ, ജോണി മേനാച്ചേരി എന്നിവർ പ്രസംഗിച്ചു. കൊറിയൻ ടെക്നോളജി ഉപയോഗിച്ച് ഐ റൂഫിംഗ് കമ്പനിയാണ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള സെൻട്രൽ കേരള സഹോദയയുടെ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്റ് ഇവിടെയാണ് നടക്കുന്നത്. കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷനുമായി സഹകരിച്ച് റഫറിമാരുടെ സേവനവും മറ്റും ലഭ്യമാക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന ടീമുകളിൽ നിന്ന് ബെസ്റ്റ് പ്ലെയറിനെയും പ്രോമിസിങ് പ്ലെയറിനെയും തെരഞ്ഞെടുക്കും. ഒന്നും രണ്ടും മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ ഇന്റർനാഷണൽ ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ ബാസ്ക്കറ്റ്ബോൾ ഷൂട്ട് ചെയ്ത് നിർവഹിക്കുന്നു.