ബി.ജെ.പി.യിൽ ചേർന്നു.
പിറവം : എടക്കാട്ടുവയൽ പഞ്ചായത്തിൽ ഇടത് വലത് ബന്ധം ഉപേക്ഷിച്ച് നിരവധി പേർ ബിജെപി യിൽ ചേർന്നു. ബി.ജെ.പി.
എടക്കാട്ടുവയൽ പഞ്ചായത്ത് 101 ആം ബൂത്തിൽ മെമ്പർഷിപ് ക്യാമ്പയിനിൽ വച്ചു വാർഡ് മെമ്പർ എം ആശിഷ്, ജില്ലാ ഉപാധ്യക്ഷൻ വി.എസ് സത്യൻ എന്നിവരുടെ സാന്നിധ്യത്തിൽ മെമ്പർഷിപ് കാർഡ് വിതരണം ചെയ്തു. ബിജെപി പഞ്ചായത്ത് അധ്യക്ഷൻ അരുൺകുമാർ എസ് എ,കർഷകമോർച്ച മണ്ഡലം സെക്രട്ടറി കെ കെ ഉണ്ണികൃഷ്ണൻ,പഞ്ചായത്ത് സെക്രട്ടറി മനു കെ എം,ബൂത്ത് പ്രസിഡന്റ് തമ്പി കെ എസ്,ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ സി ആർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചിത്രം : എടക്കാട്ടുവയൽ പഞ്ചായത്തിൽ ബി.ജെ.പി.യിൽ ചേർന്നവർക്ക് മെമ്പർഷിപ് കാർഡ് വിതരണം നടത്തുന്നു.