മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.
കോലഞ്ചേരി: പട്ടിമറ്റം കോട്ടമല എസ്.എൻ.ജി .റോഡിൽ നിച്ചലം കോളനിക്ക് സമീപം വട്ടമരം റോഡിലേക്ക് വീണ് ഗതാഗതം തടസ്റ്റപ്പെട്ടു. രാത്രിയുണ്ടായ കാറ്റിൽ മരം വീണ് 2 വൈദ്യുത കാലുകൾ ഒടിഞ്ഞു. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാഗങ്ങളായ ആർ.ഷുഹൈബ്, എം.ജെ.അലി, വി.പി.മിഥുൻ ,കെ.. കെ.ബിബി, ആർ.യു.റെജുമോൻ, എസ്.അനിൽകുമാർ, ഷിജു സോമൻ എന്നിവർ ചേർന്ന് മരം മുറിച്ച് നീക്കി റോഡ് ഗതാഗതം സുഗമമാക്കി.