എൻആർഇജി തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തി.
പിറവം: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻ .ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നഗരസഭ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു.കെ ആർ ശശി അധ്യക്ഷനായി. സി കെ പ്രകാശ്,സോമൻ വല്ലയിൽ,
എം എം ജോസഫ്, , അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്പ്, ജേക്കബ് പോൾ എന്നിവർ സംസാരിച്ചു.
ചിത്രം : തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻ .ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നഗരസഭ ഓഫിസിലേക്ക് നടത്തിയ മാർച്ചു സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്യുന്നു
.
