പിറവത്ത് വനിത സെമിനാർ
പിറവം : സിപിഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി സ്ത്രീപക്ഷ കേരളത്തിനായി ഇടതുപക്ഷം എന്ന വിഷയത്തിൽ പിറവത്ത് സെമിനാർ നടന്നു. സെമിനാർ സിപിഐ എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ സുകന്യ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അഗം ബീന ബാബുരാജ് അധ്യക്ഷയായി.ഏരിയ സെക്രട്ടറി പി ബി രതീഷ് ,ഷീമോൾ പ്രകാശ്, വിജയ ശിവൻ, ഏലിയാമ്മ ഫിലിപ്പ്, അംബിക തങ്കപ്പൻ,കെ പി സലിം, ഒ എൻ വിജയൻ , എൻ കൃഷ്ണപ്രസാദ്
എന്നിവർ സംസാരിച്ചു. വെള്ളി വൈകിട്ട് 5ന് വർഗീയതയുടെ അടിവേരുകൾ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ
കാഞ്ഞിരമറ്റത്ത് നടക്കുന്ന സെമിനാർ എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ എൻ ഗണേഷ് ഉദ്ഘാടനം ചെയ്യും. ശനി ഉച്ചക്ക് 2 മുതൽ പാമ്പാക്കുടയിൽ സന്നദ്ധ പ്രവർത്തനത്തിൻ്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ നടക്കും.കനിവ് പാലിയേറ്റീവ് ജില്ല സെക്രട്ടറി
എം പി ഉദയൻ ഉദ്ഘാടനം ചെയ്യും. കനിവ് പ്രവർത്തകർക്കുള്ള പരിശീലനവുമുണ്ടാകും. ഡിസംബർ 3, 4, 5,6 തിയതികളിൽ കൂത്താട്ടുകുളത്താണ് ഏരിയാ സമ്മേളനം.
ചിത്രം : സിപിഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി സ്ത്രീപക്ഷ കേരളത്തിനായി ഇടതുപക്ഷം എന്ന വിഷയത്തിൽ പിറവത്ത് നടത്തിയ സെമിനാർ സിപിഐ എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ സുകന്യ ഉദ്ഘാടനം ചെയ്യുന്നു.
