Back To Top

November 25, 2024

പഞ്ചായത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവതിന് തുടക്കമായി

By

തിരുമാറാടി : പഞ്ചായത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവതിന് തുടക്കമായി. തിരുമാറാടി ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എം. എം.ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ആലീസ് ബിനു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സി.ടി. ശശി, അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, ഭാമ സോമൻ, ദിൽമോഹൻ എന്നിവർ സന്നിഹിതരായിരുന്നു.

 

തിരുമാറാടി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ്‌, അത്‌ലറ്റിക് മത്സരങ്ങളും, പഞ്ചായത്ത് ഹാളിൽ കലാമത്സരങ്ങളും, വടകര സെന്റ്‌ ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരങ്ങളും നടന്നു. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. തിരുമാറാടി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ടിവൈഎംഎ തിരുമാറാടി ഒന്നാം സ്ഥാനവും, ഗരുഡാ തിരുമാറാടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായവർക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

 

ഫോട്ടോ : തിരുമാറാടി പഞ്ചായത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരളോത്സവം പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

Prev Post

ഇടപ്പള്ളിച്ചിറ പള്ളിയിൽ ആദ്യ ഫലപെരുന്നാൾ കൊടിയേറി

Next Post

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പനയുടെ പുസ്തകം പോർച്ചുഗീസ് അധിനിവേശവും കേരള…

post-bars