ഇടപ്പള്ളിച്ചിറ പള്ളിയിൽ ആദ്യ ഫലപെരുന്നാൾ കൊടിയേറി
പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ സെന്റ്. ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ ആദ്യഫല പെരുന്നാളിന് കൊടിയേറി. 29,30 തീയതികളിലാണ് പെരുന്നാൾ. പള്ളിയുടെ 136-ാം മത് സ്ഥാപക ദിനാഘോഷങ്ങളും സ്തോത്ര ശുശ്രൂഷയും ഇതോടൊപ്പം നടക്കും. ഞായറാഴ്ച രാവിലെ വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയെ തുടർന്ന് ഇടവക വികാരി റവ.ജെസ്സ് മാത്യു കൊടിയേറ്റി. 29 ന് വൈകിട്ട് 6 ന് പാലച്ചുവട് കവലയിലേക്ക് പ്രദക്ഷിണം. തുടർന്ന് 8.30 ന് നടക്കുന്ന ആരാധനയിലും വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്കും കോട്ടയം സി.എം.എസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ റവ.സുമോദ് സി. ചെറിയാൻ കാർമികത്വം വഹിക്കും. 30 ന് രാവിലെ 7 നാണ് ആദ്യഫല സമാഹരണം. 9.30 ന് ഇടപ്പള്ളിച്ചിറ കവലയിലേക്ക് പ്രദക്ഷിണം. 10 ന് നടക്കുന്ന ആരാധനയ്ക്കും വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്കും വെള്ളൂർ സെന്റ്. സ്റ്റീഫൻസ് സി.എസ്.ഐ പളളി വികാരി റവ.റ്റി.എസ് ബിനു ജോൺ, ഇടവക വികാരി റവ.ജെസ്സ് മാത്യു എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് 1.30 ന് ആദ്യഫല ലേലം നടക്കും.
പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി റവ.ജെസ്സ് മാത്യു, കൈക്കാരന്മാരായ സണ്ണി ജോസഫ്, എം.എസ് ചാക്കോ, സെക്രട്ടറി മത്തായി ആൻഡ്രൂസ്, എന്നിവർ അറിയിച്ചു.
ചിത്രം: പാലച്ചുവട് ഇടപ്പള്ളിച്ചിറ സെന്റ്. ആൻഡ്രൂസ് സി.എസ്.ഐ. പള്ളിയിലെ ആദ്യഫല പെരുന്നാളിന് ഇടവക വികാരി റവ.ജെസ്സ് മാത്യു കൊടിയേറ്റുന്നു
.