Back To Top

November 23, 2024

പച്ചക്കറി തൈ കിറ്റുകൾ വിതരണം ചെയ്തു.                                        

By

പിറവം : സംസ്ഥാന കൃഷി വകുപ്പിൻ്റെ പോഷക സമൃദ്ധി മിഷൻ പദ്ധതിയുടെ ഭാഗമായി പോഷകത്തോട്ടങ്ങൾ നിർമ്മിക്കുന്നതിനും വിഷരഹിത പഴം പച്ചക്കറികൾ കുടുംബങ്ങളിൽ ലഭ്യമാക്കുന്നതിനും പച്ചക്കറി തൈകളും, ജൈവ വളവും ഉൾപ്പെടുന്ന കിറ്റുകൾ പിറവം നഗരസഭയിലെ 43 കർഷകർക്ക് വിതരണം ചെയ്തു. വിതരണ പരിപാടികളുടെ ഉദ്‌ഘാടനം കൃഷിഭവനിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ കെ. പി. സലിം അധ്യക്ഷത വഹിച്ച കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ ,ബിമൽ ചന്ദ്രൻ, ഗിരീഷ് കുമാർ, ജോജിമോൻ ചാരുപിലാവിൽ, കൃഷി ഓഫീസർ ശീതൾ ബാബു പോൾ, കൃഷിഭവനിലെ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.

പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ കതിർ ആപ്പ് വഴി രജിസ്റ്റർ ചെയ്യണമെന്നും മണ്ണ് പരിശോധന നടത്തണമെന്നും കൃഷി ഓഫീസർ അറിയിച്ചു. പദ്ധതി പ്രകാരം പീച്ചിൽ, പാവൽ, പടവലം, പയർ, തക്കാളി, വെണ്ട എന്നീ ഹൈബ്രിഡ് പച്ചക്കറി തൈകൾ, ഹൈബ്രിഡ് റെഡ് ലേഡി പപ്പായ തൈ എന്നിവയോടൊപ്പം കൃഷിക്ക് ആവശ്യമായ ഡോളോമൈറ്റ്, മണ്ണിര കമ്പോസ്റ്റ്, ജൈവവളം സമ്പുഷ്ടീകരിക്കുന്ന ട്രൈക്കോഡെർമ എന്നിവ നൽകുന്നു. കൂടാതെ കുമിൾ രോഗങ്ങൾക്കെതിരെ ഉപയോഗിക്കാവുന്ന സ്യൂഡോമോണസ്, നീരൂറ്റി കുടിക്കുന്ന പ്രാണികളെ പ്രതിരോധിക്കുന്നതിനാവശ്യമായ വേപ്പെണ്ണ, ചാഴിയെ നിയന്ത്രിക്കുന്നതിനുള്ള ഫിഷ് അമിനോ ആസിഡ് എന്നിവയും മുന്നൂറ് രൂപ ഗുണഭോക്തൃ വിഹിതമുള്ള കിറ്റിൽ ഉൾപ്പെടുന്നു.

 

ചിത്രം : വിഷരഹിത പഴം പച്ചക്കറികൾ കുടുംബങ്ങളിൽ ലഭ്യമാക്കുന്നതിനും പച്ചക്കറി തൈകളും, ജൈവ വളവും ഉൾപ്പെടുന്ന കിട്ടുകളുടെ വിതരണ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിക്കുന്നു.

 

Prev Post

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് -ആം ആദ്‌മി പാർട്ടി  വിശദീകരണയോഗം നടത്തി.   

Next Post

കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ പദ്ധതിയായ കാസ്കോ 163 ന്റെ കീഴിൽ കുഴിക്കാട്ടുകുന്നിൽ…

post-bars