എ.ഐ.ടി.യു.സി. നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ.
പിറവം. തൊഴിലും കൂലിയും സംരക്ഷിക്കുക, സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുക,കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു എ.ഐ.ടി.യു.സി. സംസ്ഥാന കൗൺസിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ ജാഥയും, സെക്രട്ടറിയേറ്റ് മാർച്ചു വിജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് എ.എസ് . രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറികെ.എൻ. ഗോപി, അഡ്വ.ജിൻസൺ. വി. പോൾ,കെ.പി. . ഷാജഹാൻ ,സി.എൻ. സദാ മണി, . കെ.സി . മണി, കെ.സി. തങ്കച്ചൻ. കെ.രാജു എന്നിവർ പ്രസംഗിച്ചു.
ചിത്രം : എ.ഐ.ടി.യു.സി. നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ പിറവത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു.