കൃഷി ധ്വനി – 1985
പിറവം : തൊഴിലധിഷ്ഠിത വിദ്യാഭാസം (വി എച്ച് എസ് സി അഗ്രികൾച്ചർ) തിരുമാറാടി സ്കൂളിലെ രണ്ടാം ബാച്ച് (1985) പൂർവ വിദ്യാർത്ഥി സംഗമം പിറവം ആറ്റുതീരം പാർക്കിൽ നവംബർ 24 ഞായർ ഉച്ചക്ക് 12 മണിക്ക് മലപ്പുറം അസി. കൃഷി ഓഫീസർ സിബി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുവാറ്റുപുഴ ഇലക്ട്രിസിറ്റി ബോർഡ് ഓഫീസ് സൂപ്രണ്ട് സാലി കെ വി അധ്യക്ഷത വഹിക്കും. മായ കെ കുഞ്ഞൻ (കൺസ്യൂമർ ഫെഡ് മാനേജർ) മുഖ്യ പ്രഭാഷണം നടത്തും. റിട്ട.എസ്. ഐ. ജയസേനൻ , സിന്ധു കെ ആർ (ഹിൽപാലസ് തൃപ്പൂണിത്തുറ) , റോസിലി ടീച്ചർ, ലിസി മർക്കോസ് (മുൻ ഗ്രാമ പഞ്ചായത്ത് അംഗം, തിരുമാറാടി), ജോയ് തോമസ്, റീന മാമ്മലശ്ശേരി, രാധ കെ എസ്, വിനു അമ്പാട്ട് ,സലീല എന്നിവർ പ്രസംഗിക്കും. കുരുവിള വി എസ് (മുവാറ്റുപുഴ വില്ലജ് ഓഫീസ്) കൂട്ടയ്മയുടെ ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിക്കും. ഈ ബാച്ചിൽ പഠിച്ചവരിൽ ഉന്നത വിജയം നേടിയവരുടെ മക്കളെ അംബിക ദേവി (നേഴ്സ് താലൂക് ആശുപത്രി) ജയ് മോൻ എൻ തോമസ് (എൽ ഐ സി)എന്നിവർ ചേർന്ന് ആദരിക്കും.