വാർഡ് വിഭജനം – കരട് വിജ്ഞാപനം പ്രസദ്ധീകരിച്ചു .
പിറവം : പിറവം മുനിസിപ്പാലിറ്റി വാർഡുകൾ വിഭജിച്ചു 28 ആയി പുനഃക്രമീകരിച്ചു കരട് വിജ്ഞാപനം പ്രസദ്ധീകരിച്ചു. ആയതു നാഗരസഭ നോട്ടീസ് ബോർഡ് , വില്ലജ് ഓഫീസ് നോട്ടീസ് ബോർഡ്, ഡി ലിമിറ്റേഷൻ കമ്മീഷൻ വെബ് സൈറ്റ് എന്നിവടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . ടി വിജ്ഞാപനം സംബന്ധിച്ചു ആക്ഷേപങ്ങളും , അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ആയതു 3 -12 -2024 തീയതിയിലോ , അതിനു മുൻപോ ഡി ലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകയോ , ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകയോ നേരിട്ടോ, രജിസ്റ്റർ ചെയ്ത തപാൽ മുഖനെയോ സമർപ്പിക്കേണ്ടതാണ്. അപ്രകാരം നൽകുന്നവയോടൊപ്പം എന്തങ്കിലും രേഖകൾ നൽകാൻ ആഗ്രഹിക്കുന്നവർ അപ്രകാരമുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പകളും നൽകണമെന്ന് പിറവം മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.