ബാല വേദി സംഗമവും പാവ നിർമ്മാണ ക്കളരിയും നടത്തി .
പിറവം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല ബാലവേദി ഉപസമിതിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി ഹയർ സെക്കൻ്റ്റി സ്കൂളിൽ വച്ചു നടന്ന മേഖലാതല ബാലവേദി സംഗമം പ്രൊഫ. എം.വി. ഗോപാലകൃഷ്ണൻ മാഷ് ഉദ്ഘാടനം ചെയ്തു. ബാലവേദി കൺവീനർ കെ കെ പ്രദീപ് കുമാർ ബാലവേദിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിച്ചു തുടർന്ന് പാവം നിർമ്മാണവും പാവനാടക പരിശീലനവും നടന്നു. സംസ്ഥാന ബാലവേദി വർക്കിംഗ് ഗ്രൂപ്പ് അംഗം എം. ആർ. വിദ്യാധരൻ പരിശീലന ക്ലാസു നയിച്ചു.
മേഖലാ ട്രഷറർ കെ എൻ സുരേഷ്, മേഖലാ കമ്മിറ്റിയംഗം ടി. സി. ലക്ഷ്മി , ഉപസമിതി അംഗങ്ങൾ ടി എൻ മണിക്കുട്ടൻ, ശാരി കുട്ടൻ, കെ.എം.അനിൽ കുമാർ, ജിതിൻ ഗോപി , പി.കെ. സത്യൻ എന്നിവർ പരിപാടിക്കു നേതൃത്വം കൊടുത്തു. തുടർന്ന് കുട്ടികൾ എഴുതി തയ്യാറാക്കിയ പാവനാടകം അവതരിപ്പിക്കപ്പെട്ടു.. ബാലവേദി മേഖലാകമ്മിറ്റിയിലേക്ക്, തുരുത്തിക്കര പുലരി യൂറിക്ക ബാലവേദിയിലെ കീർത്തന (പ്രസിഡന്റ്) കീച്ചേരി ഐസക് ന്യൂട്ടൻ യൂറിക്കാബാല വേദിയിലെ ഭരത് (വൈസ് പ്രസിഡൻ്റ് ), ആമ്പല്ലൂർ ഐസ്റ്റീൻ യുറീക്ക ബാലവേദിയിലെ തന്മയ (സെക്രട്ടറി) കീച്ചേരി ഐസക് ന്യൂട്ടൻ ബാലവേദിയി/ലെ യാദവ് (ജോയിൻ സെക്രട്ടറി) മിലൻ എം എ , എയ്ഞ്ചൽ, സുമേഷ്, ഗൗരി, അനാമിക ( കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ക്രിസ്തുമസ് അവധിക്കാലത്ത് ഏകദിന ശാസ്ത്രോത്സവം, പാവ നാടകം, ‘കൂട്ടുകൂടാം പാട്ടുപാടാം കൂട്ടുകാരെ പോന്നിടൂ ‘ എന്നീ പരിപാടികൾ നടത്താനും തീരുമാനിച്ചു.
ചിത്രം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല ബാലവേദി നടത്തിയ ബാലവേദി സംഗമം പ്രൊഫ. എം.വി. ഗോപാലകൃഷ്ണൻ മാഷ് ഉദ്ഘാടനം ചെയ്യുന്നു.