മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കുട്ടികളുടെ ഹരിത സഭ നടത്തി.
പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടം പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ ഹരിതസഭ ചേർന്നു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ കുട്ടികളുടെ ഹരിതസഭ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഗവ .ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി കുമാരി .റൂത്ത് . പി .ജോർജ് അധ്യക്ഷത വഹിച്ചു .മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാണി .ബ്ലോക്ക് മെമ്പർ ജയ്നി രാജു, .ലതിക അനിൽ ,ബിനി ഷാജി ,.രതീഷ് .കെ .ദിവാകരൻ ,ഷിനി സജി , .റീന റെജി , ലിജോ ജോർജ് , ജോയൽ കെ. ജോയ് ,മധുസൂദനൻ കെ .പി ,ആതിര സുരേഷ് ,മഞ്ജു അനിൽകുമാർ ,മഞ്ജു കൃഷ്ണൻ കുട്ടി ,പഞ്ചായത്ത് സെക്രട്ടറി ഷാജി മോൻ,രമണി, ബിജു പി .എസ്, വി .ഇ .ഒ സുചിത്ര ,എച്ച് . ഐ ഷാനി എന്നിവർ സംബന്ധിച്ചു . മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 12 വിദ്യാലയങ്ങളിൽ നിന്നുമുള്ള അധ്യാപകരും 132 വിദ്യാർത്ഥികളും പങ്കെടുത്തു . എല്ലാ വിദ്യാലയങ്ങളിൽ നിന്നുമുള്ള റിപ്പോർട്ട് അവതരണവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കലാപരിപാടികളും അവതരിപ്പിച്ചു. ഞ്ചായത്ത് സെക്രട്ടറി .ഷാജിമോൻ യോഗത്തിൽ നന്ദി അർപ്പിച്ചു .
ചിത്രം : മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി നടത്തിയ കുട്ടികളുടെ ഹരിതസഭ .