മാത്സ് ഡേ ആഘോഷം
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടന്ന ദേശീയ മാത്സ് ഡേ കുറവിലങ്ങാട് ദേവമാതാ കോളേജ് മാത്സ് വകുപ്പദ്ധ്യക്ഷ പ്രൊഫ. ജ്യോതി തോമസ് ഉദ്ഘാടനം ചെയ്തു. ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോജു ജോസഫ്, സാവിയോ എൽദോ വർഗീസ് , ആദാ ജിമ്മി, ബേസിൽ മനേഷ്, സായ മേരി വർഗീസ്, മോഹിത് മഹാദേവ്, ഇസബെൽ ഡിസ്നി , പ്രണവ് പ്രദീപ്, ഹെലൻ മരിയ ലാൽ, അഭിനവ് കെ.ആർ എന്നിവർ പ്രസംഗിച്ചു.
രൂപങ്ങളുടെയും അക്കങ്ങളുടെയും ഡാൻസ്, പ്രഭാഷണം, ക്വിസ്, പോസ്റ്റർ പ്രദർശനം എന്നിവ ശ്രദ്ധേയമായി.വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയവർക്ക് പ്രൊഫ. ജ്യോതി തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടന്ന ദേശീയ മാത്സ് ഡേയുടെ ഉദ്ഘാടനം കുറവിലങ്ങാട് ദേവമാതാ കോളേജ് മാത്സ് വകുപ്പദ്ധ്യക്ഷ പ്രൊഫ. ജ്യോതി തോമസ് നിർവഹിക്കുന്നു.