ഫാം പ്ലാൻ വികസന പദ്ധതി – പിറവം കൃഷിഭവനിൽ അപേക്ഷ സ്വീകരിക്കുന്നു
പിറവം : കൃഷിക്കൂട്ടാതിഷ്ഠിത ഫാം പ്ലാൻ വികസന പദ്ധതി യുടെ ഭാഗമായി പിറവം കൃഷിഭവനിൽ അപേക്ഷ സ്വീകരിക്കുന്നു.
കൃഷിവകുപ്പ് നിർദേശിക്കുന്ന കൃഷി പരിപാലന മുറകൾ അനുവർത്തിക്കാൻ താല്പര്യമുള്ള കൃഷിക്കാർ നവംബർ 20 നുള്ളിൽ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.കൃഷിഭവനിൽ നൽകുന്ന അപേക്ഷയോടൊപ്പം തന്നാണ്ട് കരം അടച്ച രസീത്, ആധാർ കാർഡ് പകർപ്പ്, റേഷൻ കാർഡ് പകർപ്പ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നിവ നൽകേണ്ടതാണ്.