Back To Top

November 17, 2024

വീടിന് തീപിടിച്ച്‌ ഒരാള്‍ ദാരുണമായി മരിച്ചു

By

മുളന്തുരുത്തി : മൂലേക്കുരിശിന് സമീപം ഈച്ചരവേലില്‍ മത്തായി വാടകയ്ക്ക് നല്‍കിയിരുന്ന വീടിന് തീപിടിച്ച്‌ ഒരാള്‍ ദാരുണമായി മരിച്ചു.മുളന്തുരുത്തി വേഴപ്പറമ്ബ് ചിറയ്ക്കല്‍ അനില്‍ കുമാറാണ് അപകടത്തില്‍ മരിച്ചത്. മത്തായിയുടെ ഇരുനില വീട് രണ്ട് കുടുംബത്തിനായി വാടകയ്ക്ക് കൊടുത്തിരിയ്ക്കുകയായിരുന്നു.

 

താഴത്തെ നിലയില്‍ ക്ഷേത്രത്തിലെ പൂജാരിയും കുടുംബവും ആണ് താമസിയ്ക്കുന്നത്. മരിച്ച അനില്‍ മുകളിലത്തെ നിലയിലും. അനില്‍ തനിയെ ആണ് താമസിച്ചിരുന്നത്.സംഭവം നടക്കുമ്ബോള്‍ പൂജാരിയും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. പൂജാരിയുടെ ഭാര്യ അവരുടെ വീട്ടിലേക്കു പോയി എന്നും പൂജാരി പൂജയ്ക്കായി പുറത്ത് പോയിരിയ്ക്കുകയും ആയിരുന്നു എന്ന വിവരമാണ് സമീപവാസികള്‍ അറിയിച്ചത്.

 

താഴത്തെ നിലയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ആണ് തീപിടുത്തം ഉണ്ടായത് എന്ന് സംശയിക്കുന്നു.

 

മുളന്തുരുത്തി പള്ളിത്താഴത്ത് ഓട്ടോറിക്ഷ ഓടിയ്ക്കുകയായിരുന്നു അനില്‍കുമാർ. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന അനിലിന്റെ ഓട്ടോ പൂർണ്ണമായും കത്തിനശിച്ചു.

 

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് വീടിന് തീപ്പിടിച്ചത്. മുളന്തുരുത്തി, തൃപ്പൂണിത്തുറ, പിറവം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂവിന്റെ നാല് യൂണിറ്റുകള്‍ ചേർന്നാണ് തീ കെടുത്തിയത്.

 

മുളന്തുരുത്തി പോലീസ് സംഭവസ്ഥലത്ത് പാഞ്ഞെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Prev Post

വധശ്രമക്കേസിലെ കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി.

Next Post

പിറവത്ത്‌ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു കയറി

post-bars