കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നുവരുന്ന കൂത്താട്ടുകുളം ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു
കൂത്താട്ടുകുളം : കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നുവരുന്ന കൂത്താട്ടുകുളം ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. 32 സ്കൂളുകളിൽ നിന്നായി 1500 വിദ്യാർത്ഥികളാണ് സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തത്.
കലോത്സവത്തിന്റെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ മോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ആതിര സുമേഷ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എം.ജെ.ജേക്കബ് വിജയികൾക്കുള്ള സമ്മാന വിതരണം നിർവ്വഹിച്ചു. കൂത്താട്ടുകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽപി വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ.യുപിഎസ്, സെൻ്റ് പോൾസ് എൽപി മുത്തോലപുരം സ്കൂളുകൾ ഓവറോൾ നേടി. ഇലഞ്ഞി സെൻ്റ് പീറ്റേഴ്സ്, മാറിക സെൻ്റ് മേരീസ് സ്കൂളുകൾക്ക് രണ്ടാംസ്ഥാനം .
ആറൂർ ഗവ.എൽപി, വടകര എൽഎഫ് എൽപി സ്കൂളുകൾ മൂന്നാമതെത്തി.യു പി വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ. യു പി സ്കുളിനാണ് ഓവറോൾ കിരീടം.
സൗത്ത് മാറാടി ഗവ യുപി, ഇലഞ്ഞി സെൻ്റ് പീറ്റേഴ്സ്, വടകര എൽഎഫ് സ്കൂളുകൾ രണ്ടാമതെത്തി.
കൂത്താട്ടുകുളം ഇൻഫൻ്റ് ജീസസ് മൂന്നാമതെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ കൂത്താട്ടുകുളം ഇൻഫൻ്റ് ജീസസ് ഓവറോൾ നേടി. വടകര സെൻ്റ് ജോൺസ് എച്ച്എസ് രണ്ടാം സ്ഥാനവും, വടകര എൽഎഫ് എച്ച് എസ് മൂന്നാം സ്ഥാനവും നേടി.
ഹയർ സെക്കൻ്ററി വിഭാഗത്തിൽ
വടകര സെൻ്റ് ജോൺസ് ഒന്നാമതെത്തി. ആത്താനിക്കൽ ഗവ.എച്ച്എസ്എസ് രണ്ടാം സ്ഥാനവും ഈസ്റ്റ് മാറാടി ഗവ. വി എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി.
സമാപന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ്, വി.സി.കുര്യാക്കോസ്, രമ മുരളീധര കൈമൾ, എഇഒ ബോബി ജോർജ്, ആലീസ് ബിനു, ലളിത വിജയൻ, കെ.എസ്.വിനോദ്, ഷിബു സി. ജോസഫ്, എൽ പ്രീത എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : കൂത്താട്ടുകുളം ഉപജില്ല കലോത്സവത്തിൽ എൽപി, യുപി ഓവറോൾ നേടിയ കൂത്താട്ടുകുളം ഗവ യു പി സ്കൂൾ ട്രോഫി ഏറ്റുവാങ്ങുന്നു.