കെ.എസ്സ് ..എസ്സ് .പി. എ. മണീട് മണ്ഡലം വാർഷിക സമ്മേളനം നടത്തി.
പിറവം: സംസ്ഥാന സർവ്വീസ് പെൻഷൻകാരുടെ സംഘടനയായ കെ.എസ്സ്.എസ്സ്.പി.എ. യുടെ 40-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മണീട് മണ്ഡലം വാർഷിക യോഗം ഏഴക്കരനാട്സെൻറ് തോമസ് ട്രസ്റ്റ് ഹാളിൽ ചേർന്നു.
പെൻഷൻകാർക്ക് ലഭിയ്ക്കുവാനുള്ള സാമ്പത്തീക ആനുകൂല്യങ്ങൾ 40 മാസത്തിലേറെ കുടിശ്ശിഖയായതു് ഉൾപ്പെടെയുളളത് അനുവധിയ്ക്കാത്ത, സാമുഹ്യ ക്ഷേമ പെൻഷൻകാരുടെയും, സർവ്വീസ് പെൻഷൻ കാരുടെയും , മെഡിസി പ്പ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളാണ് ഇപ്പോൾ നടക്കുന്ന സമ്മേളനങ്ങളിൽ ചർച്ച ചെയ്യുന്നതു് എന്ന് കെഎസ്എസ് പി എസംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പി എബ്രഹാം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു യോഗത്തിൽ മാത്രം നടത്തിയ സംസ്ഥാന സെക്രട്ടറി ജോർജ് പി. എബ്രാഹം പറഞ്ഞു.
സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും പുതിയ ശമ്പള കമ്മീഷന്റെ അവാർഡ് നടപ്പാക്കേണ്ടിയിരുന്നത് കഴിഞ്ഞ ജൂലൈ ഒന്നിനാണെന്നും എന്നാൽ ഇതുവരെയും സർക്കാർ ശമ്പള കമ്മീഷൻ നിയമിക്കുകയോ അതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്ന് യോഗം കുറ്റപ്പെടുത്തി.
കെഎസ്എസ് എസ് പി എ മണീട് മണ്ഡലം പ്രസിഡന്റ് തോമസ് രാജൻ അധ്യക്ഷത വഹിച്ച വാർഷിക സമ്മേളനത്തിന് രക്ഷാധികാരി വി. ജെ ജോസഫ് സ്വാഗതം പറഞ്ഞു.
സെക്രട്ടറി രാജു സി നോഹ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ സന്തോഷ് പി എ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
യോഗത്തിന് ആശംസകൾ നേർന്നുകൊണ്ട് മണീട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജോബ് പി എസ് , സംസ്ഥാന കമ്മറ്റി അംഗം തോമസ് മല്ലിപ്പുറം പിറവം നിയോജക മണ്ഡലം പ്രസിഡന്റ്
ബേബി തോമസ്, സെക്രട്ടറി ഇ.സി. ജോർജ്ജ്, സംസ്ഥാന കൗൺസിലർ റ്റി.ജി. കുട്ടപ്പൻ , വനിതാ ജില്ലാ സെക്രട്ടറി ജീവൽശ്രീ പി പിള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എൻ.രാമകൃഷ്ണ പണിക്കർ, പിറവം നിയോജകമണ്ഡലം ട്രഷറർ കെ വി സണ്ണി വനിതാ ഫോറം നിയോജകമണ്ഡലം പ്രസിഡൻ ലൗലി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ഡലം വൈസ് പ്രസിഡൻറ് പി കെ തങ്കപ്പൻ നന്ദി പറഞ്ഞു
പുതിയ ഭാരവാഹികളായി – പ്രസിഡന്റ്, കെ തോമസ് രാജൻ
സെക്രട്ടറി – രാജൂ നോഹ
ട്രഷറർ – ബേബി കെ സി; രക്ഷാധികാരി വി ജെ ജോസഫ് ; വൈസ് പ്രസിഡന്റുമാരായി
സന്തോഷ് പി എ ,മറിയക്കുട്ടി ടീച്ചർ
ജോയിൻ സെക്രട്ടറിമാരായി സി ജി മത്തായി
ബേബി എ കെ എന്നിവരെയും
വനിതാ ഫോറം പ്രസിഡണ്ടായി അല്ലി പീറ്റർ
വൈസ് പ്രസിഡണ്ടായി ശ്രീദേവി ചന്ദ്രൻ
ഓഡിറ്റർമാരായി
ദാമോദനൻ നമ്പൂതിരി
ജോണി വി പി
എന്നിവരെ യോഗം തിരഞ്ഞെടുത്തു.
കെ എസ് എസ് പി എ മണീട് മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി ശ്രീ ജോർജ് പി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു