പിറവം മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ എംഎൽഎ ഓഫീസിലേക്ക് എ.ഐ.വൈ.എഫ് മാർച്ച് നടത്തി
പിറവം : പിറവം മണ്ഡലത്തിന്റെ വികസന മുരടിപ്പിനും എംഎൽഎയുടെ നിഷ്‌ക്രിയത്വത്തിനെതിരെയും മണ്ഡലത്തിലെ ഇടതുപക്ഷ ജനപ്രതിനിധികളോടുള്ള അവഗണനയ്ക്കും എതിരെയും എംഎൽഎയുടെ വികസന വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുമാണ് എഐവൈഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനൂപ് ജേക്കബ്ബ് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ദേവിപ്പടി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കരവട്ടെകുരിശ് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെഎൻ ഗോപി മാർച്ച് ഉദ്ഘാടനം ചെയ്തു.എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ബിജോ പൗലോസ് അദ്ധ്യക്ഷത വഹിച്ചു.എഐവൈഎഫ് ജില്ലാ സെക്രട്ടറി കെആർ റെനീഷ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ, അഡ്വ. ബിമൽ ചന്ദ്രൻ, സിഎ സതീഷ്, കെപി ഷാജഹാൻ, സ്മിത എൽദോസ്,അനന്ദു വേണുഗോപാൽ, കെ. സി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. എഐവൈഎഫ് ഭാരവാഹികളായ പിഎ ഷൈൻ, ബിബിൻ ജോർജ്, അമൽ മാത്യു, ജോർജ് സാജൻ, ദീപ പ്രവീൺ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
ചിത്രം : പിറവം മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ എംഎൽഎ ഓഫീസിലേക്ക് എ.ഐ.വൈ.എഫ് നടത്തിയ മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെഎൻ ഗോപി ഉദ്ഘാടനം ചെയ്യുന്നു.