ആറ്റുതീരം പാർക്കിനെ ഗ്രീൻ സ്പേസ് പാർക്ക് ആക്കി ഉയർത്തും .
പിറവം : അമൃത് 2.0 ഗ്രീൻ സ്പേസ് & പാർക്ക് പദ്ധതി പ്രകാരംപിറവം മുനിസിപ്പാലിറ്റി പാഴൂർ ആറ്റുതീരം പാർക്കിന് 35 ലക്ഷം രൂപ അനുമതിയായിട്ടുള്ളതും,സ്റ്റേറ്റ് ഹൈ പവർ കമ്മിറ്റിയുടെ അനുവാദം കിട്ടുന്ന മുറക്ക് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്ന്
നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബുവും ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിമും അറിയിച്ചു. ആറ്റുതീരം പാർക്കിനെ ഇലക്ട്രിഫിക്കേഷനും ബ്യൂട്ടിഫിക്കേഷനും ഗാർഡനും ഉൾപ്പെടുത്തി കഫെറ്റീരിയഅടക്കമുള്ള അത്യാധുനിക പാർക്കിംഗ് സൗകര്യങ്ങളോടെ ഗ്രീൻസ്പേസ് പാർക്ക് ആക്കി ആണ് ഉയർത്തുന്നത്.