വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.ആർ.ടി.സി. ജീവനക്കാർ സത്യാഗ്രഹ സമരം നടത്തി.
പിറവം : മുഖ്യമന്ത്രിയും, ഗതാഗത മന്ത്രിയും നൽകിയ വാക്ക് പാലിക്കുക, ശമ്പളം കൃത്യമായി നൽകുക, ഡി.എ. കുടിശിഖ അനുവദിക്കുക. പതിനാറ് ഫിസിക്കൽ ഡ്യൂട്ടി നിബന്ധന പിൻവലിക്കുക
രാഷ്ട്രീയ പകപോക്കൽ നടപടികൾ അവസാനിപ്പിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ എല്ലാ ഡിപ്പോകൾക്ക് മുന്നിൽ ടി.ഡി.എഫ് . പിറവത്ത് നടത്തിയ പ്രതിക്ഷേധ സത്യാഗ്രഹം യു.ഡി.എഫ്. ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. പിറവം യൂണിറ്റ് പ്രസിഡന്റ് ജോസ്. മാത്യു അദ്ധ്യക്ഷത വഹിച്ചു. വി.ടി പ്രതാപൻ, ജെയിസ് . കുറ്റിക്കോട്ടയിൽ, വറുഗീസ് നാരേക്കാട്ട്., അഭിലാഷ് വി.എൻ, രാജീവ്. കല്ലുകൂടം., വിനോദ് കെ.കെ., ഷാജി. എം.എ. , കെ.വി ശശി എന്നിവർ സംസാരിച്ചു.
ചിത്രം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.ആർ.ടി.സി. ജീവനക്കാർ സത്യാഗ്രഹ സമരം യു.ഡി.എഫ്. ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്യുന്നു.