Back To Top

November 5, 2024

രാത്രിയിൽ വീടിനുനേരെ അജ്‌ഞാത ആക്രമണം.

By

 

പിറവം : പാമ്പാക്കുടയിൽ വീടിനുനേരെ രാത്രിയിൽ അജ്‌ഞാത ആക്രമണം. പാമ്പാക്കുട ടൗണിനു സമീപം കൊള്ളിക്കാട്ടിൽ സാബുവിൻ്റെ വീട്ടിലാണു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. മുഖം മറച്ച് എത്തിയ ആൾ ഇരുമ്പുവടി ഉപയോഗിച്ചു വീടിൻ്റെ ജനൽപാളികളും ചില്ലുകളും അടിച്ചു തകർക്കുകയായിരുന്നു. അക്രമിയുടെ ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. ചില്ലു തകരുന്ന ശബ്ദം കേട്ടു സാബുവിന്റെ ഭാര്യ എഴുന്നേറ്റതോടെ അക്രമി ഇരുളിലേക്ക് ഓടി മറഞ്ഞു. അക്രമത്തിനുള്ള കാരണം വ്യക്‌തമല്ലെന്നു സാബു പറഞ്ഞു. സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. രാമമംഗലം, പിറവം പൊലീസ് സ്‌റ്റേഷനുകൾ അതിരിടുന്ന ഭാഗമാണിത്. രാത്രികാല പൊലീസ് പരിശോധന കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.

 

ചിത്രം : പാമ്പാക്കുട കൊള്ളിക്കാട്ടിൽ സാബുവിൻ്റെ വീടിൻ്റെ ജനൽ ചില്ലുകൾ തകർത്ത നിലയിൽ.

 

Prev Post

പി.എം.ജി.എസ്.വൈ പദ്ധതി ഗ്രാമീണ റോഡുകൾ – പേരു വിവരങ്ങൾ നിർദ്ദേശിക്കണം .

Next Post

കുട്ടി പോലീസ് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

post-bars