ടിപ്പർ ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവതി മരിച്ചു
രാമമംഗലം: ടിപ്പർ ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവതി മരിച്ചു. ഇന്ന് രാവിലെ 7.45 ഓടെ രാമമംഗലം പാലത്തിന് സമീപം തമ്മാനിമറ്റത്തേക്ക് തിരിയുന്ന ഭാഗത്ത് ആണ് അപകടം സംഭവിച്ചത്. രാമമംഗലം സ്വദേശിനി സിനിയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്ത് ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.