തിരുവീശങ്കുളത്ത് ധ്വജ പ്രതിഷ്ഠയ്ക്ക് തേക്കുമരം എത്തി
പിറവം: പാലച്ചുവട് മുളക്കുളം വടക്കേക്കര തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തിൽ നിത്യ ധ്വജ സ്ഥാപനത്തിനുള്ള തേക്കുമരം ഭക്തി നിർഭരമായ ചടങ്ങുകളോ ടെ ക്ഷേത്രത്തിലെത്തിച്ചു. തൊടുപുഴ നെടിയശാലയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് പ്രതിഷ്ഠയ്ക്ക് അനുയോജ്യമായ തേക്ക് കണ്ടെത്തിയത്.
വൃക്ഷച്ചുവട്ടിൽ ക്ഷേത്രം തന്ത്രി മനയത്താറ്റ് ദിനേശൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിവിധ പൂജകൾ നടത്തിയിരുന്നു.
മുറിച്ച വൃക്ഷം ആചാരവിധി പ്രകാരം നിലം തൊടാതെ വാഹന ഘോഷയാത്രയായി തിരുവീശങ്കുളത്തെത്തിച്ചു.
മേൽശാന്തി പൂത്തോട്ട ലാലൻ ശാന്തി, ക്ഷേത്ര സമിതി ഭാരവാഹികളായ അജയ് പുത്തൻപുര, പ്രകാശ് കലയത്താനം, പി.സി. വിനോദ്, ഉല്ലാസ്
മീനാക്ഷിഭവൻ, മുരളീധരൻ മോളത്ത് തുടങ്ങിയവരും സമിതിയംഗങ്ങളും ഭക്തരും പങ്കെടുത്തു. ക്ഷേത്ര മതിൽക്കകത്ത് വടക്ക് ഭാഗത്ത് നിലം തൊടാതെ
സൂക്ഷിച്ചിരിക്കുന്ന മരം പിന്നീട് ചെത്തി ഉണക്കിയശേഷം എണ്ണത്തോണി യിലാക്കും.
ചിത്രം• ധ്വജ പ്രതിഷ്ടയ്ക്കുള്ള തേക്കുമരം ഘോഷയാത്രയായി തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തിലെത്തിച്ചപ്പോൾ