Back To Top

November 4, 2024

മണിട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത ജനകിയ കാമ്പയിൻ്റെ ഭാഗമായി ശുചിത്വ സന്ദേശ പദയാത്ര നടത്തി.

By

 

പിറവം : മണിട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത ജനകിയ കാമ്പയിൻ്റെ ഭാഗമായി ശുചിത്വ സന്ദേശ പദയാത്ര നടത്തി.

രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 13 വാർഡുകളിലെ 13 ഇടങ്ങൾ പൊതുജനപങ്കാളിത്തത്തോടെ മാലിന്യരഹിത ഇടങ്ങളാക്കി പ്രഖ്യാപിച്ചു .ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുവാൻ ബയോബിന്നുകൾ നൽകിയും അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുവാൻ ബിന്നുകൾ ഒരുക്കിയും ഹരിത കർമ്മ സേനക്ക് വാതിൽപടി സേവനത്തിലൂടെ നൽകിയും പൊതുജന സഹകരണത്തോടെ വീഥികളും പൊതുഇടങ്ങളും വൃത്തിയാക്കി ചെടികൾ നട്ടും പുന്തോട്ടമൊരുക്കിയും മാലിന്യരഹിത ഇടങ്ങളാക്കി പൊതുജനപങ്കാളിത്തത്തോടെ സംരക്ഷിക്കും

പഞ്ചായത്തിലെ കുടംബശ്രീ അയൽക്കുട്ടങ്ങളിലെ 26 യൂണിറ്റുകളെ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ച് സംരക്ഷിക്കും

നവംബർ 14 ന് വിദ്യാലയങ്ങളിൽ ഹരിതസഭകൾ ചേരുന്നതിനും 15 മുതൽ എല്ലാ വാർഡുകളിലും ഹരിത ഗ്രാമസഭകൾ ചേരുന്നതിനും തീരുമാനമായി . ശുചിത്വ സന്ദേശവുമായി നെച്ചൂർ മേക്കാട്ടുമറ്റത്ത് നിന്ന് ജനപ്രതിനിധികൾ . ഉദ്യോഗസ്ഥ മേധാവികൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ ഹരിത കർമ്മസേന ‘ കുടംബശ്രീ . ആശാപ്രവർത്തകർ, അംഗൻവാടി വർക്കർമാർ, മണീടിലെ വിവിധ സ്കൂൾ

വിദ്യാർത്ഥികൾ, വ്യാപാരി വ്യവസായി സംഘടനാ അംഗങ്ങൾ പെൻഷൻ സംഘടനാ ഭാരവാഹികൾ പൊതു സമുഹം വിവിധ സ്ഥാപന പ്രതിനിധികൾ അടക്കം നുറ് കണക്കിന് ആളുകൾ പങ്കെടുത്തു.

തുടർന്ന് അംബേദ്കർ മെമ്മോറിയൽ ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗിസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു.

മികച്ച മാലിന്യരഹിത ഇടം ഒരുക്കിയ വാർഡുകൾക്ക് മെമൻ്റോ നൽകി ആദരിച്ചു. ഹരിത അയൽക്കൂട്ട പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വി ജെ ജോസഫ് നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് മോളി തോമസ്, പി.കെ. പ്രദീപ്. ജ്യോതി രാജീവ് പഞ്ചായത്ത് അംഗങ്ങൾ വിവിധ കക്ഷി നേതാക്കൾ, കുടംബശ്രി ഭാരവാഹികൾ, സെക്രട്ടറി അനിമോൾ കെ. , ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : മണിട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത ജനകിയ കാമ്പയിൻ്റെ ഭാഗമായി നടത്തിയ ശുചിത്വ സന്ദേശ പദയാത്ര.

Prev Post

പാഴൂർ ഗവ. എൽ.പി. സ്‌കൂളിൽ കേരള പിറവി ദിനം ആഘോഷിച്ചു.

Next Post

തിരുവീശങ്കുളത്ത് ധ്വജ പ്രതിഷ്ഠയ്ക്ക് തേക്കുമരം എത്തി

post-bars