പാഴൂർ ഗവ. എൽ.പി. സ്‌കൂളിൽ കേരള പിറവി ദിനം ആഘോഷിച്ചു.
പിറവം : പാഴൂർ ഗവ. എൽ.പി. സ്‌കൂളിൽ നടന്ന കേരള പിറവി ദിനാഘോഷം പിറവം മുൻസിപ്പൽ വൈസ് ചെയർമാൻ കെ.പി. സലിം ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ വിവിധ മേളകളിൽ വിജയം വരിച്ച കുട്ടികൾക്ക് പി.ടി.ഐ.യുടെ നേതൃത്വത്തിൽ സമ്മാന വിതരണം നടത്തി. പി.ടി.എ. പ്രസിഡണ്ട് അഭിലാഷ് കെ.എ. അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ അശോക് കുമാർ, അധ്യാപകരായ ലക്ഷി വിജയൻ, നിഷ എൻ.കെ. ,പ്രസന്ന എസ.ആർ., സന്ധ്യ മോൾ . വികസന സമിതി അംഗം സിംപിൾ തോമസ്, ബബിത ബേബി തുടങ്ങിയവർ സംബന്ധിച്ചു.
ചിത്രം : പാഴൂർ ഗവ. എൽ.പി. സ്‌കൂളിൽ നടന്ന കേരള പിറവി ദിനാഘോഷം പിറവം മുൻസിപ്പൽ വൈസ് ചെയർമാൻ കെ.പി. സലിം ഉദ്‌ഘാടനം ചെയ്യുന്നു.