പ്രോട്ടോകോൾ ലംഘനം. നഗരസഭയുടെ കേരള പിറവി ദിനാഘോഷം യു.ഡി.എഫ്. ബഹിഷ്കരിച്ചു.
പിറവം : നഗരസഭ കേരള പിറവി ദിനാഘോഷത്തിൽ ഫ്രാൻസിസ് ജോർജ് എം.പി. ,അനൂപ് ജേക്കബ് എം. എൽ.എ എന്നീ ജനപ്രതിനിധികളെ ഒഴിവാക്കികൊണ്ട് സിപിഐ നേതാവായ മുല്ലക്കര രത്നാകരനെ വച്ച് പിറവം നഗരസഭയുടെ കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യിക്കുന്നത് ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറവും, കൗൺസിലർ രാജു പാണാലിക്കലും അറിയിച്ചു.നഗരസഭ കൗൺസിലിൽ ചർച്ച ചെയ്യാതെ ചെയർപേഴ്സൺ ഏകപക്ഷീമയാണ് ഈ തീരുമാനം എടുത്തത്. നഗരസഭയുടെ ചിലവിൽ ചെയർപേഴ്സൺ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുകയാണ്.കൗൺസിൽ അംഗീകാരമില്ലാതെ നടത്തുന്ന ഈ പരിപാടിക്കായി ഒരു രൂപ പോലും മുനിസിപ്പാലിറ്റിയിൽ നിന്ന് നൽകുവാൻ അനുവദിക്കുകയില്ലയെന്നും,ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ഇരുവരും വ്യക്തമാക്കി. പ്രോട്ടോകോൾ ലംഘനം നടത്തിയ പ്രസ്തുത ചടങ്ങ് യു.ഡി.എഫ് ബഹിഷ്ക്കരിച്ചു.