Back To Top

November 3, 2024

കേരളപ്പിറവിദിനം ആഘോഷമാക്കി പിറവം നഗരസഭ

By

 

പിറവം: വിവിധ പരിപാടികളോടെ പിറവം നഗരസഭയിലെ കേരളപ്പിറവി ദിനാഘോഷങ്ങൾ നടന്നു. നഗരസഭയുടെയും നഗരസഭ പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ പാഴൂർ ആറ്റുതീരം പാർക്കിൽ നടന്ന കേരളപ്പിറവി ദിനാഘോഷം മലയാളപൊൻവെട്ടം

മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. കേരളം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ അദ്ദേഹം സെമിനാർ അവതരണം നടത്തി. നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലീ സാബു അധ്യക്ഷയായി. വൈസ് ചെയർമാൻ കെ.പി സലിം, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ബിമല്‍ ചന്ദ്രന്‍, ഷൈനി ഏലിയാസ്‌, കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, ഡോ. അജേഷ് മനോഹര്‍, പി. ഗിരീഷ് കുമാർ, ബാബു പാറയിൽ, ഡോ.സഞ്ജിനി പ്രതീഷ്, ഗവ. ആയൂര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ആര്‍. സലിം, വി.ആർ സോമൻ, കെ.സി തങ്കച്ചൻ, സോജൻ ജോർജ്, സുരേഷ് ചന്തേലിൽ എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻപാട്ട്, തിരുവാതിര കളി, നൃത്ത നൃത്യങ്ങൾ, കൈ കൊട്ടിക്കളി, സോപാന സംഗീതം, എന്നിവയും പാലച്ചുവട് ഗവ.ആയൂര്‍വേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയുർവ്വേദ ഔഷധ ആഹാര പ്രദർശനവും ഉണ്ടായി.

 

ചിത്രം: പിറവം നഗരസഭയിൽ പാഴൂർ ആറ്റുതീരം പാർക്കിൽ നടന്ന കേരളപ്പിറവി ദിനാഘോഷം മലയാളപൊൻവെട്ടം മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

മണ്ണത്തൂർ ഗവ. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയുർവേദ ദിന വാരാചരണത്തിന്റെ ഭാഗമായി സൗജന്യ…

Next Post

പ്രോട്ടോകോൾ ലംഘനം. നഗരസഭയുടെ കേരള പിറവി ദിനാഘോഷം യു.ഡി.എഫ്. ബഹിഷ്കരിച്ചു.

post-bars