പഞ്ചായത്തിലെ ഒലിയപ്പുറം കുഴിക്കാട്ടുന്നിൽ സ്ഥാപിച്ചിരിക്കുന്ന മിനി എംസിഎഫിനു മുന്നിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്.
തിരുമാറാടി : പഞ്ചായത്തിലെ ഒലിയപ്പുറം കുഴിക്കാട്ടുന്നിൽ സ്ഥാപിച്ചിരിക്കുന്ന മിനി എംസിഎഫിനു മുന്നിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്.
ഹരിതകർമ സേനാംഗങ്ങള്‍ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്.സാബുരാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകല ബിനോയ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.എ.സുരേഷ് എന്നിവർ സ്ഥലത്തെത്തി. മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാലിന്യം തള്ളിയ സ്വകാര്യ വ്യക്തിയെ കണ്ടെത്തുകയും നോട്ടീസ് നൽകി 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മാലിന്യം തള്ളുന്നവർക്കെതിരെ തുടർന്നും കർശനമായ നടപടികളുമായി മുന്നോട്ടുപോകുന്നത് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യാമോൾ പ്രകാശ്, സെക്രട്ടറി പി.പി.റെജിമോൻ എന്നിവർ അറിയിച്ചു.
ഫോട്ടോ : മാലിന്യം തള്ളിയത് അറിഞ്ഞില്ല പഞ്ചായത്ത് അധികൃത എംസിഎഫിന് സമീപം തിരച്ചിൽ നടത്തുന്നു