ദേശീയ ആയുർവേദ ദിനചാരണവും നേത്ര പരിശോധന ക്യാമ്പും നടത്തി.
പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും തുരുത്തിക്കര ഗവ ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു. അഡ്വ അനൂപ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അധ്യക്ഷത വഹിച്ചു. ജീവിത ശൈലി രോഗങ്ങളായ പ്രമേഹം മുതലായ രോഗങ്ങൾക്കു സൗജന്യ രക്തപരിശോധന ഉൾപ്പെടെ നടത്തുന്ന ജീവിത ശൈലി രോഗ ക്ലിനിക് തുരുത്തിക്കര ആയുർവേദ ഡിസ്‌പെൻസറിയിൽ ഇതോടൊപ്പം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ സ്കൂൾ വിദ്യാർഥികൾക്കും ഹരിത കർമ സേന അംഗങ്ങൾക്കും ഉള്ള ഔഷധ സസ്യ വിതരണം നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ ,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ ആയ ലതിക അനിൽ, രതീഷ് കെ ദിവാകരൻ, ബിനി ഷാജി, തുരുത്തിക്കര ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ ദിജി ടി ഡി, വാർഡ് മെമ്പർ മാരായ ലിജോ ജോർജ്, ജോയൽ കെ ജോയി, ഷിനി സജി, റീന റെജി, ജെറിൻ എലിയാസ്, മഞ്ജു കൃഷ്ണൻകുട്ടി,മധുസൂദനൻ കെ പി പഞ്ചായത്ത് സെക്രട്ടറി ഷാജി മോൻ എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രീധരീയം നേത്ര ചികിത്സാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
ചിത്രം : തുരുത്തിക്കര ഗവ ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ ആയുർവേദ ദിനം അഡ്വ അനൂപ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.