പെൻഷനേഴ്‌സ് അസോസിയേഷൻ പ്രതിഷേധ സംഗമം നടത്തി.
പിറവം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ പിറവം സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി ക്ഷാമാശ്വാസ കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യുക ,കുടിശ്ശികയായ 6 ഗഡു(19%)ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക ,പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, മെഡിസെപ്പ് ആവശ്യക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുക പിണറായി സർക്കാരിന്റെ ദുഷ്ഭരണം അവസാനിപ്പിക്കുക എന്നീആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സംഗമം മണ്ഡലംപ്രസിഡണ്ട് വി.വി. സത്യൻ അദ്ധ്യക്ഷം വഹിച്ച യോഗം സംസ്ഥാന കമ്മറ്റി അംഗം തോമസ് മല്ലിപ്പുറം ഉദ്ഘാടനം ചെയ്തു .എം.അ. ജേക്കബ്,എം.സി. തങ്കച്ചൻ,ടി.ജെ. മത്തായി,പ്രദീപ് എബ്രഹാം, ലൗലി ജോസഫ്, സി.എൻ. മോഹനൻ,രാജൻ തോമസ്,ഏലി വെള്ളൂക്കാട്ടിൽ,വി.പി. തോമസ്,ബേബി വെട്ടുകുഴി,ജോർജ് പ്ലാത്തോട്ടം എന്നിവർ സംസാരിച്ചു.
ചിത്രം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ പിറവം സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന കമ്മറ്റി അംഗം തോമസ് മല്ലിപ്പുറം ഉദ്‌ഘാടനം ചെയ്യുന്നു.