Back To Top

October 21, 2024

പഞ്ചായത്ത് നാലാം വാർഡിലെ കോഴി കർഷകന്റെ ഫാം കത്തി നശിച്ച നിലയിൽ.

By

പാലക്കുഴ : പഞ്ചായത്ത് നാലാം വാർഡിലെ കോഴി കർഷകന്റെ ഫാം കത്തി നശിച്ച നിലയിൽ.

ഇല്ലിക്കുന്ന് കുന്നപ്പിള്ളി റെജി ജോസഫിന്റെ കോഴിഫാമാണ് കത്തി നശച്ചത്. ശനിയാഴ്ച രാത്രി 10.30 ആണ് സംഭവം.10000 കോഴികളെ വളർത്താനുള്ള സൗകര്യമാണ് ഇവിടെ ഉണ്ടായിരുന്നത്. അതിൽ 5000 കുഞ്ഞുങ്ങളെ ഇടാനുള്ള കൂടാണ് കത്തി നശിച്ചത്. അഗ്നിബാധയിൽ 600 ഓളം കോഴിക്കുഞ്ഞുങ്ങൾ വെന്ത് ചത്തു. അഗ്നിബാധയുടെ സമയത്ത് ചൂടിൽ നിന്നും രക്ഷപ്പെടുന്നതിനുവേണ്ടി കുഞ്ഞുങ്ങൾ കൂടിന്റെ ഒരു ഭാഗത്തേക്ക് കൂട്ടമായി മാറിയതിനാൽ ഓടിക്കൂടിയ ഫാം തൊഴിലാളികളും ഉടമസ്ഥനും ചേർന്ന് ബാക്കി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു. ഫാമിന്റെ മേൽക്കൂരയുടെ ഇരുവശത്തു നിന്നുമാണ് തീ പടർന്നിരിക്കുന്നത്. ഫാമിനു മറ്റാരെങ്കിലും തീ വെച്ചതാകാം എന്നാണ് ഉടമയുടെ സംശയം.

കൂട് കത്തി നശിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജും ആരോപിച്ചു. കൂടിന് നിലവിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ ഉടമയ്ക്ക് 5 ലക്ഷം രൂപയുടെ നഷ്ടമാണ് വന്നിരിക്കുന്നത്. കൂത്താട്ടുകുളം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാസേന എത്തിയാണ് തീ അണച്ചത്.

 

ഫോട്ടോ : പാലക്കുഴ പഞ്ചായത്ത് നാലാം വാർഡിലെ കോഴി കർഷകന്റെ ഫാം കത്തി നശിച്ച നിലയിൽ.

Prev Post

കാർഷിക യന്ത്രങ്ങൾക്ക് സർവീസ് ക്യാമ്പ് .

Next Post

കിടപ്പു രോഗികൾക്ക് റീ യൂസബിൾ ഡയപ്പർ വിതരണം ചെയ്തു.

post-bars