വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി .
പിറവം : മണീട് വള്ളോപ്പള്ളിൽ എൻ.എൻ. മഹേഷ് ( 38 ) നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ട് മണീട് ആനമുന്തിക്കവലയിൽ വച്ച് മഹേഷും മറ്റ് ചിലരുമായി വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായതായി പറയുന്നു. ഇതിനിടയിൽ റോഡിലേക്ക് തെറിച്ചു വീണ മഹേഷിനെ ആംബുലൻസ് എത്തിയാണ് പിറവത്തെ ആശുപത്രിയിൽ കൊണ്ട് പോയത്. സ്‌കാനിങ് അടക്കം വിദഗ്ദ്ധ പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചെങ്കിലും മഹേഷ് വീട്ടിലേക്ക് മടങ്ങി പോകുകയായിരുന്നു .പോസ്റ്റുമോർട്ടം റിപ്പോർട്ടു കിട്ടിയ ശേഷം തുടർ അന്യോഷണ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് നടക്കും. ഭാര്യ – വിദ്യ . മക്കൾ – യദു , യാദവ് .
ചിത്രം : മരിച്ച നിലയിൽ കണ്ടെത്തിയ മഹേഷ് .