ഇന്നത്തെ ആഹാരം നാളെത്തെ ആരോഗ്യം -ഭക്ഷ്യ മേള സംഘടിപ്പിച്ചു
പിറവം : ഉപജില്ല ശാസ്ത്രമേള, ലോക ഭക്ഷ്യദിനം എന്നിവയോട് അനുബന്ധിച്ച് പിറവം ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നത്തെ ആഹാരം നാളെത്തെ ആരോഗ്യം എന്ന സന്ദേശം ഉയർത്തി ഭക്ഷ്യ മേള സംഘടിപ്പിച്ചു ഭക്ഷ്യമേള പിറവം നഗരസഭാ അധ്യക്ഷ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജി സി കെ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ജോസഫ് ഇമ്മാനുവൽ , വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ് കൗൺസിലർമാരായ ബബിത ശ്രീജി ,ഗിരീഷ് കുമാർ പി പ്രിൻസിപ്പാൾ ഇൻ ചാർജ് ജോമി പോൾ എന്നിവർ ആശംസകൾ നേർന്നു ഭക്ഷ്യമേള കൺവീനർ സുജി എൻ എസ്, ജോ: കൺവീനർ വിജയമ്മ സി. ആർ എന്നിവർ നേതൃത്വം നൽകി.
ചിത്രം : ഉപജില്ല ശാസ്ത്രമേള, ലോക ഭക്ഷ്യദിനം എന്നിവയോട് അനുബന്ധിച്ച് പിറവം ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ
നടത്തിയ ഭക്ഷ്യമേള നഗരസഭാ അധ്യക്ഷ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു.