ഇ.കെ.വൈ.സി. അപ്ഡേഷന് ഐറിസ് സ്കാനറിലൂടെ
പിറവം : എ.എ.വൈ., പി.എച്ച്.എച്ച്. റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കായി നടപ്പിലാക്കിയിട്ടുള്ള മസ്റ്ററിംഗ് ഇപോസ് മെഷീനില്‍ കൈ പതിയാത്തവര്‍ക്കായി ഐറിസ് സ്കാനര്‍ മുഖേനയുള്ള മസ്റ്ററിംഗ് ഒക്ടോബര്‍ 17 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 വരെ പിറവം സബര്‍ബന്‍ മാളില്‍ (സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍) നടത്തുന്നു. ഇതുവരെ കൈ പതിപ്പിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അവസരം ഉപയോഗപ്പെടുത്തുക. കിടപ്പു രോഗികളുടെ വിവരങ്ങള്‍ അതാത് വാര്‍ഡ് കൗണ്‍സിലര്‍മാരെ അറിയിക്കണം.