പത്തൊൻപതാം ഡിവിഷനിൽ സർവ്വെ സഭ നാളെ
പിറവം : നഗരസഭ പത്തൊൻപതാം ഡിവിഷനിൽ റീ സർവ്വെ നടക്കുന്നതിന്റെ മുന്നോടിയായി നടക്കുന്ന സർവ്വേ സഭ
ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കണിയാംപറമ്പിൽ രാജുവിന്റെ ഭവനത്തിൽ വച്ചു നടക്കും. റീ സർവ്വേ സംബന്ധമായ സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകും. എല്ലാവർ സർവ്വേ സഭയിൽ പങ്കെടുക്കണമെന്ന് ഡിവിഷൻ കൗൺസിലർ അഡ്വ. ബിമൽ ചന്ദ്രൻ അറിയിച്ചു.