വളപ്പിൽ പാലം വരെ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചു .
പിറവം : പിറവം നഗരസഭയിൽ വളപ്പിൽ പാലം വരെ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചു. കുടിവെള്ള പൈപ്പ് ലൈൻ ഇല്ലാതിരുന്ന ബോട്ട് ഹൗസ് പടി മുതൽ വളപ്പിൽ പടി വരെയാണ് കുടിവെള്ള പൈപ്പ് ലൈൻ എത്തിച്ചത്. ഡിവിഷൻ കൗൺസിലർ അഡ്വ. ബിമൽ ചന്ദ്രൻ വാട്ടർ അതോറിറ്റിയിലും, കെ. എസ്. ടി. പിയിലും നടത്തിയ നിരന്തരമായ ഇടപെടലിൽ ആണ് കുടിവെള്ള പെപ്പ് ലൈൻ ആ പ്രദേശം വരെ ഇടാൻ കഴിഞ്ഞത് , മഴക്കാലമായാൽ ചെളിവെള്ളം കിണ്ണറ്റിൽ നിറഞ്ഞ് വെള്ളമെടുക്കാൻ മുളക്കുളം പള്ളിപ്പടി വരെ വരേണ്ട സാഹചര്യമായിരുന്നു. കുടിവെള്ളമെത്തിയതിന്റെ ജനകീയ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിം അദ്ധ്യക്ഷത വഹിച്ചു . സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ ആയ അഡ്വ. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്,കൗൺസിലർമാരായ ഡോ അജേഷ് മനോഹർ,ഗിരീഷ്‌കുമാർ പി, ജോജിമോൻ ചാരുപ്ലാവിൽ കുടുബശ്രീ എ.ഡി.എസ്,റോഷ്നി എം.ആർ എന്നിവർ പ്രസംഗിച്ചു.
ചിത്രം : നഗരസഭയിലെ 19)o ഡിവിഷനിലെ വളപ്പിൽപാലം വരെ കുടിവെള്ളമെത്തിച്ചതിന്റെ ജനകീയ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു അനിത രാമചന്ദ്രന് നൽകി ഉദ്‌ഘാടനം നിർവഹിക്കുന്നു.