കാരമൂട്-പെരിങ്ങാട്ടുചിറ എസ് സി കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം കുന്നത്തുനാട് എംഎൽഎ അഡ്വ.പി വി ശ്രീനിജിൻ നിർവഹിച്ചു
കോലഞ്ചേരി: മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 ൽ എ.ആർ.ഡബ്ളിയു. എസ്. എസ് സ്കീമിൻ്റെ കീഴിൽ 96 ലക്ഷം രൂപ മുടക്കി നിർമ്മിച്ച കാരമൂട്-പെരിങ്ങാട്ടുചിറ എസ് സി കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം കുന്നത്തുനാട് എംഎൽഎ അഡ്വ.പി വി ശ്രീനിജിൻ നിർവഹിച്ചു.12 വർഷം മുമ്പ് വന്ന പദ്ധതി പല സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് പൂർണ്ണമാകാതെ കിടക്കുകയായിരുന്നു.പ്രസ്തുത പദ്ധതിയാണ് ഇപ്പോൾ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചത്.വാർഡ് മെമ്പർ ശ്രീലക്ഷ്മി എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ഉമ മഹേശ്വരി, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ അശോകൻ,പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, മുൻ പഞ്ചായത്തംഗം ഹർഷൻ എന്നിവർ സംസാരിച്ചു.