Back To Top

October 15, 2024

സിബിഎസ്ഇ കൊച്ചി സഹോദയ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം : ചലച്ചിത്ര താരം മുത്തുമണി സോമസുന്ദരം ഉദ്ഘാടനം ചെയ്തു.

By

 

 

 

കോലഞ്ചേരി: കൗമാര പ്രതിഭകളുടെ കലാപ്രകടനങ്ങളുമായി സിബിഎസ്ഇ കൊച്ചി സഹോദയ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം. വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവാണിയൂരിലെ കൊച്ചിൻ റിഫൈനറീസ് സ്കൂളിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം മുത്തുമണി സോമസുന്ദരം നിർവഹിച്ചു.

കൊച്ചി സഹോദയ പ്രസിഡൻ്റും കൊച്ചിൻ റിഫൈനറീസ് സ്കൂൾ പ്രിൻസിപ്പലുമായ വിനുമോൻ മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വടുതല ചിന്മയ വിദ്യാലയ പ്രിൻസിപ്പലും കൊച്ചി സഹോദയ സെക്രട്ടറിയുമായ വി. പ്രതിഭ, തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പ്രിൻസിപ്പലും സഹോദയ വൈസ് പ്രസിഡന്റുമായ എം.ആർ. രാഖി പ്രിൻസ്, എരൂർ ഭവൻസ് വിദ്യാമന്ദിർ പ്രിൻസിപ്പലും കൊച്ചി സഹോദയ ട്രഷററുമായ ഇ.പാർവതി, കൊച്ചിൻ റിഫൈനറീസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രേമലത ഷാജി എന്നിവർ പങ്കെടുത്തു.

 

തിരുവാണിയൂരിൽ സ്ഥിതി ചെയ്യുന്ന കൊച്ചിൻ റിഫൈനറീസ് സ്കൂളിലും പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലുമായാണ് മത്സര വേദികൾ സജ്ജീകരിച്ചിട്ടുള്ളത്. മൂന്നു ദിവസങ്ങളിലായി 43 സ്കൂളുകളിൽ നിന്നും 3200 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 26 സ്റ്റേജുകളിൽ നാല് വിഭാഗങ്ങളിലായി 140 ഇനങ്ങളിലാണ് മത്സരങ്ങൾ.

 

Get Outlook for Android

Prev Post

നിര്യാതനായി

Next Post

കാരമൂട്-പെരിങ്ങാട്ടുചിറ എസ് സി കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം കുന്നത്തുനാട് എംഎൽഎ അഡ്വ.പി വി ശ്രീനിജിൻ…

post-bars