വിളവെടുപ്പ് ഉദ്‌ഘാടനം നടത്തി .
പിറവം : മുളന്തുരുത്തി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വികസന പദ്ധതി 2024-25 പ്രകാരം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുളന്തുരുത്തി കൃഷി ഭവന്റെ ഹരിതശ്രീ വെജിറ്റബിൾ ക്ലസ്റ്റർ ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . മറിയാമ്മ ബെന്നി അധ്യ ക്ഷത വഹിച്ച ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് .ബിന്ദു സജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാണി , ബിനി ഷാജി, ലതിക അനിൽ, രതീഷ് കെ ദിവാകരൻ, ലിജോ ജോർജ്, ജോയൽ കെ ജോയ്, കൃഷി ഓഫീസർ . ആശാ രാജ് ആർ സി, സുരേഷ് എസ് എന്നിവർ ആശംസകൾ അറിയിച്ചു. ഹരിതശ്രീ വെജിറ്റബിൾ ക്ലസ്റ്റർ പ്രതിനിധികളായ സുധ രാജേന്ദ്രൻ, സൗമ്യ സുരേഷ്, ജോർജ് കെ കെ, വിൽസൺ പൗലോസ്, വിജയൻ പി കെ, യോഹന്നാൻ കെ വി, ആനിയമ്മ ജോൺ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജി. കെ. കെ കൃതജ്ഞത അറിയിച്ചു.
ചിത്രം : മുളന്തുരുത്തി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വികസന പദ്ധതി പ്രകാരം ഹരിതശ്രീ വെജിറ്റബിൾ ക്ലസ്റ്റർ ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ നിർവഹിക്കുന്നു.