ലൈഫ് പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കണം .
പിറവം : മണീട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കണെമെന്ന് ആവശ്യപ്പെട്ടു ഏഴക്കരനാട് പോൾ ആലുങ്കൽ പഞ്ചായത്ത് സെക്രെട്ടറിക്ക് പരാതി നൽകി. പഞ്ചായത്തുട്ടിലെ ചില വാർഡുകളിൽ അനർഹർക്ക് വീടുകൾ നൽകിയെന്നും , ചില വീടുകൾ നിശ്ചിത വിസ്തീർണ്ണത്തിലും കൂടുതൽ നിർമ്മാണം നടത്തിയതായും പറയുന്നു. പിന്നോക്കാവസ്ഥയിൽ പെട്ടവർക്ക് നൽകേണ്ട വീടുകൾ അനർഹർക്ക് നൽകിയതിലെ ക്രമക്കേടുകൾ അന്യോഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.