Back To Top

October 11, 2024

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

By

 

കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കൽ കോളേജ് നേത്രചികിത്സാ വിഭാഗത്തിൽ വച്ച്

നേത്ര ചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 13-10-2024 ഞായറാഴ്‌ച രാവിലെ 9.00 മണി മുതൽ 12.00 വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു. കണ്ണിന് കാഴ്ചവൈകല്യം നേരിടുന്നവരും, തിമിരം മൂലം കാഴ്ച‌ക്കുറവ് അനുഭവിക്കുന്നവർക്കും പരിശോധനാ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നിർദ്ധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയക്കുള്ള അവസരം ലഭ്യമാക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുവാൻ വരുന്നവർ നിർബന്ധമായും റേഷൻ കാർഡിന്റെ കോപ്പി കൈവശം കരുതണം. കൂടുതൽ വിവരങ്ങൾക്ക് 0484 2885254 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. (വിളിക്കേണ്ട സമയം 9 am – 4 pm)

 

Get Outlook for Android

Prev Post

ബൈക്ക് മോഷ്ട്ടാവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു.

Next Post

പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുപ്പി, കുപ്പിച്ചില്ല്, പാഴ്‌വസ്തു ശേഖരണം നടത്തി.

post-bars