സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ യൂണിറ്റ് വാർഷികം നടത്തി.
പിറവം : കേരള സ്റ്റേറ്റ് സർവ്വീസ് പെർന്ഷനേഴ്സ് അസ്സോസിയേഷൻ പിറവം യുണിറ്റ് വാർഷിക സമ്മേളനവും നവാഗതർക്ക് വരവേൽപ്പും മുൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു .പിറവം മണ്ഡലം പ്രസിഡണ്ട് വി.വി സത്യൻ അദ്ധ്യക്ഷത വഹിച്ചു. പിറവം മണ്ഡലം യു.ഡി.എഫ് . ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം പിറവം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അരുൺ കല്ലറക്കൽ എന്നിവർ ചേര്‍ന്ന് നവാഗതരെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കമ്മറ്റിയംഗം തോമസ് മല്ലിപ്പുറം രക്ഷാധികാരി വർക്കി വള്ളവത്താട്ടിൽ ,കൗൺസിലർ ബബിത ശ്രീജി, ബേബി തോമസ്, ലൗലി ജോസഫ്, ഇ സി ജോർജ്, പി സി ജോർജ് , എം സി തങ്കച്ചൻ, സി.പി. ചിന്നമ്മ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി വി സത്യൻ (പ്രസിഡന്റ്) എം സി തങ്കച്ചൻ (സെക്രട്ടറി) സി വി മോഹനൻ( ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.
ചിത്രം : കേരള സ്റ്റേറ്റ് സർവ്വീസ് പെർന്ഷനേഴ്സ് അസ്സോസിയേഷൻ പിറവം യുണിറ്റ് വാർഷിക സമ്മേളനം മുൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.