Back To Top

October 9, 2024

നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സഹവാസ ക്യാമ്പ് നടത്തി.  

By

 

പിറവം : നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് വാർഡ് മെമ്പർ മോളി വി. പി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോബി ജോൺ അധ്യക്ഷത വഹിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ദുരന്തനിവാരണം എന്ന വിഷയത്തിൽ പിറവം അഗ്നിശമന സേനാംഗങ്ങൾ ക്ലാസ് എടുത്തു. നാടിനെ അറിയാൻ പ്രശസ്ത സാഹിത്യകാരൻ മുടക്കാരിൽ എം. കെ തങ്കച്ചനുമായി അഭിമുഖം, മനോജ് കെ കെ നയിച്ച നാടകക്ക ളരി, എം. കെ ലക്ഷ്മിക്കുട്ടി ടീച്ചർ നയിച്ച പ്രവർത്തി പരിചയ ശിൽപ്പശാല എന്നിവ ഉണ്ടായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം. ബിന്ദു , ഗീവർഗീസ് പി, സന്തോഷ് ദാമോദരൻ, ജെൻസി മോൾ ആന്റണി, സെസിൽ, റിജോയൽ തുടങ്ങിയവർ സംസാരിച്ചു.

 

Prev Post

കേരള കോൺഗ്രസ് (എം) ജൻമദിനം പതാകദിനമായി ആചരിച്ചു..     

Next Post

നിര്യാതയായി.

post-bars