കേരള കോൺഗ്രസ് (എം) ജൻമദിനം പതാകദിനമായി ആചരിച്ചു..
പിറവം:കേരള കോൺഗ്രസ് (എം) അറുപതാം ജൻമദിനം പതാകദിനമായി ആചരിച്ചു. പിറവം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജൻമദിനാചരണത്തിൽ മണ്ഡലം പ്രസിഡൻറ് സാജു ചേന്നാട്ട് പതാക ഉയർത്തി ജൻമദിന സന്ദേശം നൽകി.ജില്ലാ സെക്രട്ടറി സുരേഷ് ചന്തേലി, മണ്ഡലം സെക്രട്ടറി സുരേഷ് പവിഴം, ജോസ് പാറേക്കാട്ടിൽ, ജെയിംസ് ജോൺ പെരിയപ്പുറത്ത്, ജെയിംസ് പന്നത്താനം, ബാബു ജോൺ തുടങ്ങിയവർ സംബന്ധിച്ചു .
ചിത്രം : കേരള കോൺഗ്രസ് (എം) പിറവം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജൻമദിനാചരണത്തിൽ മണ്ഡലം പ്രസിഡൻറ് സാജു ചേന്നാട്ട് പതാക ഉയർത്തുന്നു.