മണീടിൽ പശുവിന് നേരെ ആക്രമണം
പിറവം : മണീടിനടുത്ത് മേമ്മുഖത്ത് പശുവിന് നേരെ ആക്രമണം. കളത്തിനാൽ മെബിൻ ഏലിയാസിന്റെ ഫാമിലെ ഗർഭിണിയായ പശുവിനെയാണ് ആരോ കുത്തി മുറിവേൽപ്പിച്ചത്.
മെബിൻ്റെ പരാതിയെ തുടർന്ന് പിറവം പോലീസ് കേസെടുത്ത് അന്വേഷണാമരംഭിച്ചു. കഴിഞ്ഞ അഞ്ച് വ ത്തോളമായി മേമ്മുഖത്ത് പശു ഫാം നടത്തുന്ന മെബിന് ഇരുപത്തിയഞ്ചോളം പശുക്കളുണ്ട്. മൂന്നേക്കർ സ്ഥലത്താണ് ഫാം. ഗർഭിണികളായ പശുക്കട മാത്രം രാവിലെ ഫാമിന് പുറത്ത് റബർ തോട്ടത്തിൽ അഴിച്ചു കെട്ടുകയും വൈകീട്ട് തിരികെ ഫാമിൽ കയറ്റുകയുമാണ് പതിവ് കഴിഞ്ഞ തിങ്കളാഴ്ച തിരികെ കയറ്റുന്നതിനിടയിലാണ് പൂർണ ഗർഭിണിയായ പശുവിൻ്റെ അകിട്ടിലൂടെ ചോരയൊഴുകുന്നത് കണ്ടെതെന്ന് മെബിൻ പരാതിപ്പെട്ടു. മൃഗ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോഴാണ് ആഴമുള്ള രണ്ട് മുറിവുകളുള്ളതായി കണ്ടെത്തിയത്. പശു ഫാമിനെതിരെ നേരത്തെ ചിലർ മണീട് പഞ്ചായത്തിൽ പരാതികൾ നൽകുകയും, പഞ്ചായത്ത് അധികൃതർ ഫാമിലെത്തി പരിശാധന നടത്തുകയും ചെയ്തിരുന്നെന്നും ഫാമിലെ പശുക്കളെ കൊല്ലുമെന്ന് ചിലർ ഭീഷണി മുഴക്കിയിരുന്നുവെന്നും മെബിൻ പോലീസിൽ പരാതിപ്പെട്ടു.
പശുവിൻ്റെ അകിടിൽ മുറിവേൽപ്പിച്ച സംഭവത്തിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ട്.