പുസ്തക പ്രകാശനവും ശില്പശാലയും നടത്തി
കോലഞ്ചേരി : ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഗവേഷകനും അധ്യാപകനുമായ ഡോ. ടി പി കലാധരൻ രചിച്ച ‘പാഠം ഒന്ന്: അധ്യാപനം സർഗാത്മകം ‘ പുസ്തകം പ്രകാശനവും ശില്പശാലയും നടത്തി.
തുല്യത , ഗുണത , അധ്യാപന സർഗാത്മക എന്ന വിഷയം അവതരിപ്പിച്ച് പ്രശസ്ത കവി എം. എം . സചീന്ദ്രൻ പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു .
ടീച്ചേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് എം . പി . പൗലോസ് അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് കോ- ഓർഡിനേറ്റർ കെ .എം . നൗഫൽ പുസ്തകം ഏറ്റുവാങ്ങി.
ദേശീയ അവാർഡ് ജേതാവും കാപ്പ് എൻ . എസ് . എസ് . എൽ . പി . സ്കൂൾ ഹെഡ്മാസ്റ്ററുമായ വിധു. പി . നായർ , സംസ്ഥാന അധ്യാപക അവാർഡ് ജേതാവും നോർത്ത് വാഴക്കുളം ഗവ. യു. പി . സ്കൂൾ മുൻ ഹെഡ്മിസ്ട്രസുമായ മിനി മാത്യു എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.പുസ്തകത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് ഡോ . ടി . പി . കലാധരൻ വിശദീകരണം നൽകി.
ഗ്രാമപഞ്ചായത്ത് അംഗം സംഗീത ഷൈൻ , കോലഞ്ചേരി ബി ആർ. സി മുൻ ബി. പി. ഒ .ടി രമാഭായ് , ഗവ. സ്കൂൾ പേരൻ്റ്സ് ഫോറം കൺവീനർ സി. കെ . ലതീഷ് , ഒന്നാം ക്ലാസ് അധ്യാപിക സൂസൻ തോമസ് , ഡോ. കെ. ആർ . സരിത , ടി. ടി. പൗലോസ് എന്നിവർ പ്രസംഗിച്ചു.
Get Outlook for Android